Wednesday 26 October 2016

Current Affairs

*LDC Current Affairs Questions :*
• 52 രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ പങ്കെടുത്ത രാജ്യാന്തര ഫ്ലീറ്റ്‌ റിവ്യൂവിന്‌ ഈ വർഷം ഫെബ്രുവരിയിൽ വേദിയായ ഇന്ത്യൻ തീരം?
ഉത്തരം: വിശാഖപട്ടണം (ബംഗാൾ ഉൾക്കടലിലാണ്‌ ഇന്ത്യ രണ്ടാം തവണ ആഥിത്യം വഹിച്ച ഫ്ലീറ്റ്‌ റിവ്യു അരങ്ങേറിയത്‌)
• മാൻ ബുക്കർ പുരസ്കാരത്തിന്‌ അർഹനായ ആദ്യ ജമൈക്കൻ എഴുത്തുകാരൻ?
ഉത്തരം: മാർലൻ ജെയിംസ്‌ (വിഖ്യാത സംഗീതജ്ഞൻ ബോബ്‌ മാർലിക്കു നേരെയുണ്ടായ വധശ്രം പശ്ചാതലമാക്കി മാർലൻ ജെയിംസ്‌ രചിച്ച 'എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ സെവൻ കില്ലിങ്ങ്‌സ്‌' എന്ന നോവലിനാണ്‌ 2015ലെ മാൻ ബുക്കർ പുരസ്കാരം ലഭിച്ചത്‌.ഇന്ത്യൻ വംശജനായ സഞ്ജീവ്‌ സഹോട്ടയുടെ 'ദി ഇയർ ഓഫ്‌ ദി റൺ എവേയ്സ്‌' എന്ന പുസ്തകത്തെയാണ്‌ അവസാന റൗണ്ടിൽ മറികടന്നത്‌)
• ജോൺ ക്രോസ്‌ ഡെവിൽ, ദി ബുക്ക്‌ ഓഫ്‌ നൈറ്റ്‌ വുമൺ എന്നിവ ആരുടെ കൃതികളാണ്‌?
ഉത്തരം: മാർലൻ ജെയിംസ്‌
• കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്റ്റിസായി നിയമിതനാകുന്നത്‌?
ഉത്തരം: മോഹൻ എം.ശാന്തനഗൗഡർ (കേരള ഹൈക്കോടതിയുടെ 32 -ാമത്തെ ചീഫ്‌ ജസ്റ്റിസാണ്‌.നിലവിൽ കേരള ഹൈക്കോടതിയുടെ ആക്ടിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ - തോട്ടത്തിൽ ബി.രാധാകൃഷ്ണൻ)
• ഈ വർഷം മാർച്ച്‌ 22നു ഭീകരാക്രമണമുണ്ടായ സേവന്റം വിമാനത്താവളം ഏതു രാജ്യത്താണ്‌?
ഉത്തരം: ബെൽജിയം (ബെൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസൽസിൽ സ്ഥിതി ചെയ്യുന്ന സേവന്റം വിമാനത്താവളം, മാൽബീക്ക്‌ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ്‌ ഭീകരാക്രമണം നടന്നത്‌)
• സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ നിലവിലെ ജേതാക്കൾ?
ഉത്തരം: സർവീസസ്‌ (നാഗ്‌പൂരിൽ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ്‌ സർവീസസ്‌ എഴുപതാമത്‌ സന്തോഷ്‌ ട്രോഫി ഫുട്ബോൾ ജേതാക്കളായത്‌.സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ സർവീസസിന്റെ അഞ്ചാം കിരീട വിജയമാണിത്‌.അർജുൻ ടുഡുവാണ്‌ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്‌)
• 2016ലെ ലോക ജലദിനാചരണ സന്ദേശം?
ഉത്തരം: Water and Jobs (2016ലെ ഭൗമദിന സന്ദേശം - Trees for the Earth)
• ഇന്ത്യയിൽ ഇന്റലിജന്റ്‌ ട്രാൻസ്‌പോർട്ട്‌ സംവിധാനം നടപ്പാക്കാൻ സഹകരിക്കുന്ന രാജ്യം ഏത്‌?
ഉത്തരം: അമേരിക്ക
• കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടമുണ്ടായതെന്ന്?
ഉത്തരം: 2016 ഏപ്രിൽ 10 (ആകെ മരണ സംഖ്യ - 107, പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ - എൻ.കൃഷ്ണൻനായർ കമ്മീഷൻ)
• പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി വെടിക്കെട്ട്‌ നിരോധിച്ച നഗരം ഏത്‌?
ഉത്തരം: ലക്നൗ
• വിദ്യാലയങ്ങൾ ശുദ്ധജലസമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ജലവിഭവ വകുപ്പ്‌ നടപ്പാക്കുന്ന ജലസൗഹൃദ വിദ്യാലയം പദ്ധതിക്ക്‌ തുടക്കം കുറിച്ച സ്കൂൾ ഏത്‌?
ഉത്തരം: തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
• ഇന്ത്യയിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ സൈബർ പാർക്ക്‌?
ഉത്തരം: യു.എൽ സൈബർ പാർക്ക്‌ (1925ൽ വാഗ്‌ഭടാനന്ദൻ ആരംഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ കോഴിക്കോട്‌ ജില്ലയിലെ നെല്ലിക്കോട്ട്‌ മലബാറിലെ ആദ്യ ഐടി പാർക്ക്‌ കൂടിയായ യു.എൽ സൈബർ പാർക്ക്‌ സ്ഥാപിച്ചത്‌)
• ഐക്യരാഷ്ട്രസഭ സാമ്പത്തികകാര്യ വകുപ്പ്‌ പുറത്തിറക്കിയ സർവേയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
ഉത്തരം: ഇന്ത്യ (1.6 കോടി ഇന്ത്യക്കാരാണ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ കുടിയേറിയത്‌.1.2 കോടി കുടിയേറ്റക്കാരുമായി മെക്സിക്കോയാണ്‌ രണ്ടാം സ്ഥാനത്ത്‌)
• റിപ്പോർട്ടേഴ്സ്‌ വിത്തൗട്ട്‌ ബോർഡേഴ്സ്‌ തയ്യാറാക്കിയ വേൾഡ്‌ പ്രസ്സ്‌ ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്‌ എത്രയാണ്‌?
ഉത്തരം: 133 (ആദ്യ മൂന്ന് സ്ഥാനങ്ങൾ - ഫിൻലൻഡ്‌, നെതർലൻഡ്സ്‌, നോർവെ. ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ റാങ്കുകൾ - ഭൂട്ടാൻ (94), നേപ്പാൾ (105), അഫ്ഗാനിസ്ഥാൻ (120), ശ്രീലങ്ക (141), ബംഗ്ലാദേശ്‌ (144), പാക്കിസ്ഥാൻ (147), ചൈന (176). റാങ്കിങ്ങിൽ ഏറ്റവും ഒടുവിലത്തെ രാജ്യം - എരിത്രിയ (180)
• നവജാതശിശുക്കളിൽ തലച്ചോർ ചുരുങ്ങുന്ന മൈക്രോസെഫാലി എന്ന രോഗത്തിന്‌ കാരണമാകുന്ന സിക വൈറസ്‌ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം?
ഉത്തരം: ഉഗാണ്ട, 1947 (ഉഗാണ്ടയിൽ വിക്ടോറിയ തടാകത്തിന്‌ സമീപം സ്ഥിതി ചെയ്യുന്ന സിക വനത്തിലെ റീസസ്‌ കുരങ്ങുകളിലാണ്‌ ആദ്യമായി രോഗം കണ്ടെത്തിയത്‌.ഈഡിസ്‌ ഈജിപ്റ്റി കൊതുകുകളാണ്‌ രോഗം പരത്തുന്നത്‌.2015ലെ സിക വൈറസ്‌ വ്യാപനം ആദ്യം റിപ്പോർട്ട്‌ ചെയ്തത്‌ ബ്രസീലിലാണ്‌)
• ഇന്ത്യയിൽ ആദ്യമായി സന്തോഷ മന്ത്രാലയം (Ministry of Happiness) ആരംഭിച്ച സംസ്ഥാനം?
ഉത്തരം: മധ്യപ്രദേശ്‌
• ഇന്ത്യയിൽ ആദ്യമായി മൊത്തം ദേശീയ സന്തുഷ്ടി (Gross National Happiness) കണക്കാക്കിയ സംസ്ഥാനം?
ഉത്തരം: അസം
• അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത?
ഉത്തരം: മേരി ബറ
• ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിങ്ങ്സിൽ 1000 റൺസ്‌ നേടിയ ബാറ്റ്‌സ്‌മാൻ എന്ന റെക്കോർഡിനർഹനായ ഇന്ത്യൻ വിദ്യാർഥി?
ഉത്തരം: പ്രണവ്‌ ധനവാഡെ (മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ എച്ച്‌ടി ഭണ്ഡാരി കപ്പ്‌ ഇന്റർ സ്കൂൾ ടൂർണമെന്റിലാണ്‌ കല്യാൺ കെ.സി ഗാന്ധി ഹൈസ്ക്കൂൾ വിദ്യർഥിയായ പ്രണവ്‌ 323 പന്തുകളിൽ നിന്ന് പുറത്താകാതെ 1009 റൺസ്‌ നേടിയത്‌.1899ൽ ഇംഗ്ലീഷ്‌ താരം എ.ഇ.ജെ കോളിൻസ്‌ നേടിയ 628 റൺസിന്റെ റെക്കോർഡാണ്‌ മറികടന്നത്‌)
• 2016 യൂറോകപ്പ്‌ ഫുട്ബോളിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട്‌ ലഭിച്ച ഫ്രഞ്ച്‌ താരം?
ഉത്തരം: അന്റോയ്‌ൻ ഗ്രീസ്‌മാൻ (ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തത്‌ - പെപ്പെ (പോർച്ചുഗൽ), മികച്ച യുവതാരം - റെനാറ്റോ സാഞ്ചെസ്‌ (പോർച്ചുഗൽ)
• ഇന്ത്യൻ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമായി പോളിങ്ങ്‌ ഉദ്യോഗസ്ഥർക്ക്‌ എസ്‌.എം.എസ്‌ വഴി പരിശീലനം നൽകിയ ജില്ല?
ഉത്തരം: പത്തനംതിട്ട
• 2016 ലെ ബ്രിക്സ്‌ ഉച്ചകോടിയ്ക്ക്‌ വേദിയാകുന്ന ഇന്ത്യൻ നഗരം ഏത്‌?
ഉത്തരം: പനാജി (ബ്രിക്സിന്റെ എട്ടാമത്തെ ഉച്ചകോടിയ്ക്കാണ്‌ പനാജി വേദിയാകുന്നത്‌. 2015ലെ ബ്രിക്സ്‌ ഉച്ചകോടിയുടെ വേദി - ഉഫ,റഷ്യ)
• ജൈവകൃഷിക്ക്‌ വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല സ്ഥാപിതമാകുന്നത്‌ എവിടെയാണ്‌?
ഉത്തരം: ഗാന്ധിനഗർ (ഗുജറാത്ത്‌)
• 63 -ാമത്‌ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത്‌?
ഉത്തരം: ഗുജറാത്ത്‌ (മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹമായത്‌ - കേരളം, ഉത്തർപ്രദേശ്‌)
• കേരളത്തിലെ ആദ്യ ഐഐടി പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
ഉത്തരം: വാളയാർ (പാലക്കാട്‌)
• കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഏതു ദിവസമാണ്‌ ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്‌?
ഉത്തരം: ഓഗസ്റ്റ്‌ 7 (2015 മുതൽ)
• ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ആദ്യ വനിതാ കമാൻഡിങ്ങ്‌ ഓഫീസറായി നിയമിതയായ മലയാളി?
ഉത്തരം: രേഖാ നമ്പ്യാർ
• പതിമൂന്നാമത്‌ വേൾഡ്‌ സ്പൈസ്‌ കോൺഗ്രസിന്‌ വേദിയായ നഗരം ഏത്‌?
ഉത്തരം: അഹമ്മദാബാദ്‌ (Target 2020: Clean, Safe and Sustainable Supply Chain എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം)
• ഇന്ത്യയിലെ ആദ്യ ആംഗ്യഭാഷ (ബധിര ഭാഷ) ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സ്ഥലം?
ഉത്തരം: ന്യൂഡൽഹി
• ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടിയ പാക്കിസ്ഥാൻ ബാറ്റ്‌സ്‌മാൻ?
ഉത്തരം: യൂനുസ്‌ ഖാൻ (ജാവേദ്‌ മിയാൻദാദിന്റെ 8832 റൺസിന്റെ റെക്കോർഡാണ്‌ മറികടന്നത്‌)
• തീർഥാടനകാലത്ത്‌ പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്ക്കുക, പമ്പ നദി മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ശബരിമലയിൽ ആരംഭിച്ച പദ്ധതിയേത്‌?
ഉത്തരം: മിഷൻ ഗ്രീൻ ശബരിമല (ശബരിമല തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതി - സേഫ്‌ ശബരിമല)
• ഫോറം ഫോർ ഡെമോക്രസി ആൻഡ്‌ കമ്യൂണൽ അമിറ്റിയുടെ പ്രഥമ വി.ആർ കൃഷ്ണയ്യർ പുരസ്കാരം ലഭിച്ചത്‌ ആർക്കാണ്‌?
ഉത്തരം: ജസ്റ്റിസ്‌ രജീന്ദർ സച്ചാർ
• ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ സഹകരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം?
ഉത്തരം: സിംഗപ്പൂർ, ജപ്പാൻ, ചൈന, കസഖ്‌സ്ഥാൻ ('മനാ മട്ടി,മനാ നീര്‌,മനാ അമരാവതി' എന്ന ആശയത്തോടെ സംസ്ഥാനത്തെ 16,000 ഗ്രാമങ്ങളിൽ നിന്നും പാർലമെന്റ്‌ വളപ്പിൽ നിന്നും ശേഖരിച്ച മണ്ണും യമുന നദിയിലെ ജലവും ഉപയോഗിച്ചാണ്‌ ഗുണ്ടൂർ ജില്ലയിൽ പുതിയ തലസ്ഥാന നഗരത്തിന്റെ നിർമാണത്തിന്‌ തുടക്കം കുറിച്ചത്‌)
• 2015ലെ കൺഫ്യൂഷ്യസ്‌ പുരസ്കാര ജേതാവ്‌?
ഉത്തരം: റോബർട്ട്‌ മുഗാബെ
• 2015 ഓഗസ്റ്റ്‌ അഞ്ചിന്‌ നിലവിൽ വന്ന സംസ്ഥാന ആയുഷ്‌ വകുപ്പിന്റെ ആദ്യ സെക്രട്ടറി?
ഉത്തരം: ഡോ. എം.ബീന (ആയുഷ്‌ വകുപ്പ്‌ നിലവിൽ വന്ന മൂന്നാമത്തെ സംസ്ഥാനമാണ്‌ കേരളം)
• ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തരം: ഒഡീഷ (ഭിന്നലിംഗക്കാരെ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനവും ഒഡീഷയാണ്‌)
• ആളില്ലാ ലെവൽ ക്രോസുകളിൽ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ ട്രെയിൻ വാണിങ്ങ്‌ സിസ്റ്റം ആദ്യമായി സ്ഥാപിച്ചത്‌ എവിടെയാണ്‌?
ഉത്തരം: കോയമ്പത്തൂർ - മേട്ടുപ്പാളയം റൂട്ടിൽ
• ലോകത്തിലെ ആദ്യ ഇലക്ട്രിക്‌ റോഡായ E 16 മോട്ടോർവേ പ്രവർത്തനമാരംഭിച്ച രാജ്യം ഏത്‌?
ഉത്തരം: സ്വീഡൻ (ജർമൻ കമ്പനിയായ സീമൺസാണ്‌ റോഡ്‌ രൂപകൽപന ചെയ്തത്‌)
• വൈറസ്‌ രോഗമായ ഹൈപ്പറ്റൈറ്റിസ്‌ സി ബാധിച്ചവർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?
ഉത്തരം: പഞ്ചാബ്‌
• ഏത്‌ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ്‌ റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷൻ രണ്ടു വർഷത്തേക്ക്‌ വിലക്കേർപ്പെടുത്തിയത്‌?
ഉത്തരം: മെൽഡോണിയം
• ഈ വർഷത്തെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ?
ഉത്തരം: പരാശർ കുൽക്കർണി (കൗ ആൻഡ്‌ കമ്പനി എന്ന കൃതിയ്ക്കാണ്‌ പുരസ്കാരം ലഭിച്ചത്‌)
• 2019ഓടെ ദേശീയ പാതകളിൽ റെയിൽവേ ക്രോസുകൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?
ഉത്തരം: സേതുഭാരതം (2016 മാർച്ച്‌ നാലിനാണ്‌ പദ്ധതി ആരംഭിച്ചത്‌)
• കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത (Skywalk) സ്ഥാപിക്കുന്ന നഗരം?
ഉത്തരം: കോട്ടയം
• ഫെഡറൽ ബാങ്കിന്റെ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസറായി നിയമിതയായ ആദ്യ വനിത?
ഉത്തരം: ശാലിനി വാരിയർ
• കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ മെഗാ ടൂറിസം ശൃംഖലയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട പദ്ധതിയേത്‌?
ഉത്തരം: ഗവി - വാഗമൺ ടൂറിസം പദ്ധതി (പത്തനംതിട്ട ആങ്ങാമുഴി മുതൽ വാഗമൺ വരെ 150 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശങ്ങളാണ്‌ പദ്ധതിയുടെ കീഴിൽ വരുന്നത്‌)
• നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ്‌ നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്‌?
ഉത്തരം: കർണാടക
• ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയ കരോവെ ഖനി ഏത്‌ രാജ്യത്താണ്‌?
ഉത്തരം: ബോട്‌സ്വാന (കനേഡിയൻ കമ്പനിയായ ല്യൂകാറയാണ്‌ 1,111 കാരറ്റ്‌ പരിശുദ്ധിയുള്ള കരോവെ എകെ 6 എന്ന വജ്രം കണ്ടെത്തിയത്‌)
• ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനത്തിലെ മുഖ്യാതിഥി?
ഉത്തരം: ഫ്രൻസ്വ ഒലോൻദ്‌, ഫ്രഞ്ച്‌ പ്രസിഡന്റ്‌ (2015 - ബറാക്ക്‌ ഒബാമ)
• 2016 ലെ ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായി സൈനിക പരേഡിൽ പങ്കെടുത്ത വിദേശ രാജ്യം?
ഉത്തരം: ഫ്രാൻസ്‌ (ആദ്യമായാണ്‌ ഒരു വിദേശ രാജ്യത്തിന്റെ സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്നത്‌)
• ആരുടെ ആത്മകഥയാണ്‌ 'ഏകാന്തപഥികൻ ഞാൻ' ?
ഉത്തരം: പി.ജയചന്ദ്രൻ
======================
Newupdates....
#Current_Affairs

 1⃣ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതി
✅രാം നാഥ് കോവിന്ദ്
 
2⃣ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി
✅വെങ്കയ്യ നായിഡു
 
3⃣ ഇന്ത്യയുടെ നിലവിലെ ലോകസഭാ സ്പീക്കർ
✅സുമിത്ര മഹാജന്‍
 
4⃣ ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസ് (46th)
✅ രഞ്ചൻ ഗോഗോയ്‌ (from October 3rd) 
 
5⃣ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ
✅ ഓം പ്രകാശ് റാവത്ത്
 
6⃣ഇന്ത്യയുടെ നിലവിലെ സി എ ജി
✅ രാജീവ് മെഹ്റിഷി
 
7⃣ഇന്ത്യയുടെ നിലവിലെ യു പി എസ് സി ചെയർമാൻ
✅ അരവിന്ദ് സക്സേന (Acting)
 
8⃣ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ
✅ കെ കെ വേണുഗോപാൽ
 
9⃣ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി
 ✅ നിർമ്മല സീതാരാമൻ
 
1⃣0⃣ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി
✅ സുഷമാ സ്വരാജ്
 
1⃣1⃣നിലവിലെ കേന്ദ്ര റെയിൽവേ മിനിസ്റ്റർ
✅ പിയൂഷ് ഗോയൽ
 
1⃣2⃣നിലവിലെ ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി
✅പ്രദീപ് കുമാർ സിൻഹ 
 
1⃣3⃣ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവ്
✅ അജിത് ഡോവൽ

 1⃣4⃣നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
✅ എച്ച് എൽ ദത്തു
 
1⃣5⃣നിലവിലെ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
✅ രാം ശങ്കർ കതേരിയ
 
1️⃣6️⃣നിലവിലെ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
✅ നന്ദകുമാർ സായി
 
1️⃣7️⃣നിലവിലെ ദേശീയ വിവരാവകാശ കമ്മീഷൻ ചെയർമാൻ
✅ രാധാകൃഷ്ണ മാത്തൂർ
 
1️⃣8️⃣ഇപ്പോഴത്തെ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ
✅ ശേഖർ ബസു
 
1️⃣9️⃣നിലവിലെ ഐ എസ് ആർ ഒ ചെയർമാൻ
✅ കെ ശിവൻ
 
2️⃣0️⃣ഇന്ത്യയുടെ ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ
✅ ഊർജിത് പട്ടേൽ
  
2️⃣1️⃣ ഇന്ത്യയുടെ നിലവിലെ ധനകാര്യ കമ്മീഷൻ ചെയർമാൻ
 ✅ എൻ കെ സിംഗ് (15th)
 
2️⃣2️⃣നിലവിലെ സെബിയുടെ ചെയർമാൻ
 ✅ അജിത് ത്യാഗി
 
2️⃣3️⃣നിലവിലെ കരസേനാ മേധാവി
 ✅ ജനറൽ ബിപിൻ റാവത്ത്
 
2️⃣4️⃣നിലവിലെ നാവിക സേന മേധാവി
 ✅ അഡ്മിറൽ സുനിൽ ലാംബ
 
2️⃣5️⃣നിലവിലെ വ്യോമസേന മേധാവി
 ✅ ബീരേന്ദ്ര സിംഗ് ധനോവ
 
2️⃣6️⃣നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷനായി നിയമിതനായത് ആര്
✅ രാജീവ് കുമാർ

2️⃣7️⃣നിലവിലെ ലോകസഭ ഡെപ്യൂട്ടി സ്പീക്കർ
✅എം തമ്പിദുരൈ

2️⃣8️⃣നിലവിലെ രാജ്യസഭ പ്രതിപക്ഷ നേതാവ്
✅ഗുലാം നബി ആസാദ്

2️⃣9️⃣ഇപ്പോഴത്തെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
✅രേഖാ ശർമ്മ

3️⃣0️⃣സെബി (SEBI) യുടെ നിലവിലെ ചെയർമാൻ
✅അജയ് ത്യാഗി

3️⃣1️⃣നിലവിലെ യുജിസി (UGC) ചെയർമാൻ
✅ധീരേന്ദ്ര പാൽ സിംഗ്

3️⃣2️⃣ഇപ്പോഴത്തെ ലോകസഭാ സെക്രട്ടറി ജനറൽ
✅ സ്നേഹലത ശ്രീവാസ്തവ

3️⃣3️⃣പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവ്
✅നന്ദൻ നീലേക്കനി

3️⃣4️⃣പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ
✅വിവേക് ഗോയെൻക

No comments:

Post a Comment